ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢോജ്വലമായി

ചിക്കാഗോ: ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ 2025 – 26 വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രൗഢോജ്വലമായി. മാർച്ച് 15ന് ചിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെൻട്രറിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. പ്രസിഡന്റ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ പ്രവർത്തനോദ്ഘാഘാടനം നിർവഹിച്ചു.

പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന എക്സികൂട്ടിവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ റീജനല്‍ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാന റീജനല്‍ വൈസ് പ്രസിഡൻറ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോഓർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ഇല്ലിനോയ് മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻറുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, മറ്റ് അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത് , പീറ്റർ കുളങ്ങര തുടങ്ങിവർ ആശംസകൾ അർപ്പിക്കുകയും, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ സ്വാഗതവും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളമ്പേല്‍ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിന്റെ എം.സി യായി ജോയിന്റ് സെക്രട്ടറി ലിൻസ് ജോസഫും, ആനീസ് സണ്ണിയും സംയുക്തമായി ചേർന്ന് യോഗ നടപടികൾ നിയന്ത്രിച്ചു. ജോർജ് പണിക്കരുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. യോഗാവസാനം വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News