നാസ: ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 9 മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. 2024 ജൂൺ 5 നാണ് സുനിതയെയും മറ്റൊരു അമേരിക്കൻ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറിനെയും ബഹിരാകാശത്തേക്ക് അയച്ചത്. എട്ടു ദിവസത്തേക്കുള്ള ആ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചു വരേണ്ടവരായിരുന്നു അവര്‍. എന്നാല്‍, സാങ്കേതിക തടസ്സം മൂലം അവർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിക്കേണ്ടി വന്നു. നാസയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല . ഭൂമിയിലുള്ള എല്ലാവരും അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത ഭൂമിയിലേക്ക് പുറപ്പെട്ടെന്ന ശുഭവാര്‍ത്തയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. സുനിതയോടൊപ്പം ബുച്ച്, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ നാല് ബഹിരാകാശ യാത്രികരും ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ ഭൂമിയിലേക്ക് മടങ്ങുകയാണ്. അവര്‍ സഞ്ചരിക്കുന്ന ഡ്രാഗൺ കാപ്സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്ക് പുറപ്പെട്ടു.
നാസയുടെ കണക്കനുസരിച്ച് അവര്‍ ഭൂമിയിൽ തിരിച്ചെത്താൻ ഏകദേശം 17 മണിക്കൂർ എടുക്കും. അത്തരമൊരു സാഹചര്യത്തിൽ, മാർച്ച് 19 ന് പുലർച്ചെ 3:27 ഓടെ സുനിത ഭൂമിയിൽ ഇറങ്ങാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ലാൻഡിംഗിന് എടുക്കുന്ന സമയവും വർദ്ധിച്ചേക്കാം. എന്നാല്‍, നാസയുടെ പ്രവചനം അനുസരിച്ച്, കാലാവസ്ഥ തെളിഞ്ഞതായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലോറിഡയിലെ അറ്റ്ലാന്റിക് സമുദ്രത്തിലാണ് സുനിതയുടെയും മറ്റ് ബഹിരാകാശയാത്രികരുടെയും ലാൻഡിംഗ് നടക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ കാപ്സ്യൂൾ അൺഡോക്ക് ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള മുഴുവൻ പ്രക്രിയയുടെയും തത്സമയ സംപ്രേക്ഷണവും സുനിത ഉൾപ്പെടെയുള്ള എല്ലാ ബഹിരാകാശയാത്രികരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്രയും ഇലോൺ മസ്‌ക് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
Dragon separation confirmed! pic.twitter.com/xjToQWAsLm
— SpaceX (@SpaceX) March 18, 2025
— Elon Musk (@elonmusk) March 18, 2025