ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95) അന്തരിച്ചു

എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്.

മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ.

മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം),
മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശ്ശേരി).

സിസ്റ്റർ ലൂസിസ് മണമേൽ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ഛത്തീസ്ഗഢ്) പരേതയുടെ ഭര്‍തൃ സഹോദരിയാണ്.

Print Friendly, PDF & Email

Leave a Comment

More News