മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി ‘ആൽഫാ ജനറേഷനും അദ്ധ്യാപകരും’ എന്ന വിഷയത്തിൽ ചർച്ചാ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.
ഹോട്ടൽ ഡെലീഷ്യയിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. എം.പി മുഹമ്മദ് (കെ. പി. എസ്. ടി. എ ), കെ.എം ഹനീഫ (കെ.എസ്.ടി.യു), വി. ശരീഫ് മാസ്റ്റർ (കെ.എസ്.ടി.എം), ഡോ. വി.പി സലീം (കെ.എച്ച്.എസ്.ടി.യു) , ലത്തീഫ് മംഗലശ്ശേരി (കെ.എ.ടി.എഫ്), ഫസൽ തങ്ങൾ (കെ.എ.എം.എ), പി. അബ്ദുൽ മജീദ് (കെ.യു.ടി.എ), കെ.ഹനീഫ (അസെറ്റ്), ടി. അഷ്റഫ് (കെ.എസ്. ഇ.എം) എന്നിവർ സംസാരിച്ചു. ജലീൽ മോങ്ങം മോഡറേറ്ററായി. എ ജുനൈദ് സ്വാഗതവും നാസർ മങ്കട നന്ദിയും പറഞ്ഞു.