ചിങ്ങം: നിങ്ങളിന്ന് മുഴുവന്‍ കര്‍മ്മനിരതനായിരിക്കും. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റ് ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.
കന്നി: ദിവസം മുഴുവന്‍ നിങ്ങളിന്ന് ജോലിയില്‍ മുഴുകേണ്ടിവരും. വൈകുന്നേരം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് മാനസിക ഉല്ലാസം നല്‍കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും അവസരമൊരുങ്ങും.
തുലാം: നിങ്ങള്‍ക്കിന്ന് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ അതേ മാനസികാവസ്ഥയിലുള്ള ഒരു സുഹൃത്തിനെ ഇന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അവരുമായി താത്‌പര്യമുള്ള വിഷയത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തും. ഒരു യാത്രയ്‌ക്കും സാധ്യതയുണ്ട്.
വൃശ്ചികം: വളരെ സന്തോഷകരമായ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര നടത്താന്‍ സാധ്യതയുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയിലെ ആത്മാര്‍ഥത മറ്റുളവര്‍ക്ക് പ്രചോദനമാകും.
ധനു: അതീവ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിങ്ങള്‍ക്ക് കഴിയണം. അല്ലെങ്കില്‍ അത് കുടുംബത്തില്‍ കലഹങ്ങള്‍ക്ക് കാരണമാകും. അത് മാനസിക പ്രയാസങ്ങള്‍ സൃഷ്‌ടിച്ചേക്കും. പ്രശ്‌നങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുക.
മകരം: ഇന്ന് ഏറെ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഠിനാധ്വാന മനോഭാവം നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കും. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും.
കുംഭം: സാമ്പത്തിക പ്രയാസങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടിയേക്കും. എന്നാല്‍ അതെല്ലാം നിങ്ങള്‍ക്ക് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സാധിക്കും. വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരമൊരുങ്ങും. കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്ത കേള്‍ക്കാനിടവരും.
മീനം: ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ ഏറെ സന്തോഷത്തിലായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ഏറെ മികച്ചതായിരിക്കും. ജീവിത പങ്കാളിയുമായി ഏറെ നേരം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് അവരുടെ ഇണയെ കണ്ടെത്താന്‍ സാധിച്ചേക്കും.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളെ കരുതിയിരിക്കുക. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം.
ഇടവം: പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഇന്ന് നല്ല ദിവസമാണെങ്കിലും ഏതാനും ചില പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. പ്രശ്‌നങ്ങളെ ശാന്തതയോടെ നേരിടുക. നിങ്ങളുടെ കാര്യങ്ങളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുക.
കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നത് തന്നെ വളരെ ആവേശത്തോടെയായിരിക്കും. നിങ്ങളുടെ ആവേശവും ഉത്സാഹവും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. എവിടെയാണെങ്കിലും അവിടെയെല്ലാം സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ഉത്സാഹത്തിന് വലിയ ആയുസുണ്ടാവാനിടയില്ല. കാരണം നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. ദിവസം അവസാനിക്കുന്നതോടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയും.