
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് വടകര റമദാന്‍ സന്ദേശം കൈമാറി. ഇഫ്താറിന്റെ ഭാഗമായി പ്രവാസികള്‍ക്കായുള്ള സര്‍ക്കാരിന്റെ വിവിധ സമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവാസി വെൽഫെയർ പുറത്തിറക്കിയ കൈ പുസ്തകം ഇഫ്താര്‍ മീറ്റിലെത്തിയവര്‍ക്ക് വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, വൈസ് പ്രസിഡണ്ട് റാസിഖ് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ആസിഫ് കള്ളാട്, അംജദ് കൊടുവള്ളി, നുസൈര്‍ നാദാപുരം, ഫവാസ് ഇ.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.