മാർത്തോമാ യുവജനസഖ്യം വൈദീകർക്ക് യാത്രയപ്പു നൽകി

ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ A യുടെ ആഭിമുഖ്യത്തിൽ സെന്ററിൽ നിന്നും സ്ഥലം മാറിപോകുന്ന മാർത്തോമാ സഭയുടെ വൈദികർക്ക് യാത്രയയപ്പ് നൽകി. മാർച്ച്‌ 9 ഞായറാഴ്ച 3.30 നു മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് പള്ളിയിൽ കൂടിയ യോഗത്തിൽ റവ. അലക്സ്‌ യോഹന്നാൻ, റവ. ഷൈജു സി ജോയി, റവ. ജോൺ കുഞ്ഞപ്പി, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ എന്നിവർക്ക് യുവജന സഖ്യം ഊഷ്മളമായ യാത്രയയപ്പ് നൽകി. റവ. എബ്രഹാം തോമസ് മുഖ്യ സന്ദേശം നൽകി. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് കരുത്തേകിയ ദൈവകൃപയ്ക്ക് നന്ദി കരേറ്റുന്നതിനോടൊപ്പം ശുശ്രൂഷയിൽ സഹകരിച്ച യുവാക്കൾക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വർഷം ഡാലസ് സെന്ററിലെ ശുശ്രൂഷ ദൈവരാജ്യ പ്രവർത്തനങ്ങളിൽ യുവാക്കളെ സജ്ജമാക്കുന്നതിനു ഉതുകുമാറുള്ള കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ബഹുമാന്യരായ ഈ വൈദികർക്ക് കഴിഞ്ഞു എന്ന് സെക്രട്ടറി സിബി മാത്യു തന്റെ യാത്രയയപ്പ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

സിബിൻ തോമസ്, റോബി ജെയിംസ് ,റിജാ ക്രിസ്റ്റി, റോബിൻ വർഗീസ്, റിൻസി റെജി, ടോണി കോരുത് എന്നിവരും പിരിഞ്ഞു പോകുന്ന അച്ചന്മാർക്ക് യാത്രാ മംഗളം നേർന്നു. അമേരിക്കൻ അനുഭങ്ങൾ തുടർന്നുള്ള തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഏറെ ഊർജ്ജം നൽകും എന്ന് മറുപടി പ്രസംഗത്തിൽ സെന്റർ A പ്രസിഡന്റ്‌ റവ. ഷൈജു സി ജോയി എടുത്തു പറഞ്ഞു. എല്ലാ ശാഖകളിൽ നിന്നും താല്പര്യത്തോടെ യുവജനങ്ങൾ പങ്കെടുത്തത് അച്ചന്മാരോടുള്ള സ്നേഹപ്രകടനത്തിന്റെ പ്രതീകമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News