
എറണാകുളം: സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു.
ഇസ്ലാം വിരുദ്ധ പൊതുബോധം നിലനിൽക്കെ കാഴ്ചക്കാരായി നിൽക്കാതെ മുസ്ലിം സമൂഹത്തെ മുന്നിൽ നിന്ന് നയിക്കുന്ന സർഗാത്മക യൗവനമായി മാറാനും ഇസ്ലാമോഫോബിയ കാലത്തും ഇസ്ലാമിക പ്രതിനിധാനമായി ജീവിക്കാനും കഴിയണമെന്ന് പറഞ്ഞ് ഇഫ്താർ സന്ദേശം നൽകികൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ജമാൽ പാനായിക്കുളം സംസാരിച്ചു.
സിറ്റിയിലെ യുവാക്കളായ ബിസിനസുകാരേയും പ്രൊഷനുകളേയും ഒരുമിച്ച് കൂട്ടി നടത്തിയ ഇഫ്താറിൽ വംശീയതയും ലഹരിയും പിടി മുറുക്കിയ ലോകത്ത് യുവജന സംഘടനകൾ ദൗത്യമറിഞ്ഞ് സജീവമാകണമെന്ന് പങ്കു വെച്ച് അതിഥികൾ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദീൻ നദ്‌വിയുടെ സമാപനത്തോടെ മീറ്റ് അവസാനിച്ചു.