വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ നിര്യാതനായി. കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യൂവിന്റെ മകനാണ്. തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ.

മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി.
മരുമക്കൾ: ഷീന, മാർക്ക്, ഷാജി

സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലില്‍, മേഴ്സി ബാബു, ജോളി ഈശോ, പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യു.എസ്.എ)

സംസ്കാരം 23 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും.

24 ന് തിങ്കളാഴ്ച രാവിലെ 8.30 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിങ്ങ്ടൺ നാസ നോൾസ് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.
Print Friendly, PDF & Email

Leave a Comment

More News