നക്ഷത്ര ഫലം (22-03-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും.

തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും.

വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ കരുതലോടെ വേണം. കുടുംബത്തില്‍ നിന്നും ഏതാനും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. നിസാര പ്രശ്‌നങ്ങള്‍ക്ക് കുടുംബത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് സംയമനം പാലിക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും പ്രധാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ന് നിങ്ങള്‍ക്കാകും. വീട്ടില്‍ ഇന്ന് അതിഥി സത്‌കാരത്തിന് അവസരമൊരുങ്ങും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്കാകും.

മകരം: ഇന്ന് നിങ്ങള്‍ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചടികള്‍ സംഭവിച്ചേക്കാം. തൊഴില്‍ രംഗത്ത് മറ്റുള്ളവരില്‍ നിന്നും ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉല്‍കണ്‌ഠ നിങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഒരു ഉല്ലാസ യാത്രക്ക് സാധ്യതയുണ്ട്.

മീനം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. മറ്റുള്ളവരില്‍ നിന്നും മാനസിക പ്രയാസം നേരിടുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തികമായും ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. പ്രയാസങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുക. വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. യാത്രകളില്‍ സൂക്ഷ്‌മത പാലിക്കണം.

മേടം: കുടുംബത്തിലും ജോലി സ്ഥലത്തും ഇന്ന് നിങ്ങളുടെ സാന്നിധ്യം അനിവാര്യമായിരിക്കും. വൈകുന്നേരത്തോെട സന്തോഷം കൈവരിക്കാനാകും. നിങ്ങളുടെ പ്രവര്‍ത്തികള്‍ ഇന്ന് നിങ്ങളെ ഏറെ പ്രശസ്‌തനാക്കും.

ഇടവം: നിങ്ങളിന്ന് ആരോഗ്യത്തിനും ഉയര്‍ച്ചയ്‌ക്കും വേണ്ടിയായിരിക്കും ഊര്‍ജവും സമയവും ചെലവഴിക്കുക. ബിസിനസില്‍ സാമ്പത്തിക ഉയര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ പ്രതിഫലം ലഭിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്രയ്‌ക്ക് സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്‌ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യതയുണ്ട്.

കര്‍ക്കടകം: ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. സാമ്പത്തിക ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.

Print Friendly, PDF & Email

Leave a Comment

More News