മങ്കട: സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമകൊലപാതക അന്തരീക്ഷവും, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ആധിക്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മറ്റി ജാഗ്രതാ സദസ്സും സൗഹൃദ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള സാമുദായിക ,മത, രാഷ്ട്രീയ നേതാക്കൾ ചർച്ചാ സംഗമത്തിൽ പങ്കെടുത്തു. നാടിനെ പിടിച്ചുലക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേതമന്യേ ഒറ്റക്കെട്ടായി അണിചേരുമെന്ന് യോഗം തീരുമാനിച്ചു.
പരിപാടി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റിയംഗം ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ മുഹമ്മദലി മാസ്റ്റർ മങ്കട, ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽ കരീം, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസി: അഡ്വ: കെ അസ്കറലി, ഇഖ്ബാൽ മാസ്റ്റർ (AEO), ഗോപാലൻ മാസ്റ്റർ ( സാമൂഹ്യ പ്രവർത്തകൻ), മാമ്പറ്റ ഉണ്ണി, കുഞ്ഞുമോഹനൻ, അരവിന്ദൻ, ഹഫീദ്. പി(CPM) പി.ടി.ഷറഫു (CPI) മൻസൂർ ( ലീഗ്), ഷരീഫ് ചുണ്ടയിൽ ( യൂത്ത് ലീഗ്), സാദിഖലി വെള്ളില (യൂത്ത് കോൺഗ്രസ് ) സമദ് മങ്കട, ശശിയേട്ടൻ, സമദ് കൂട്ടിൽ ( കോൺഗ്രസ്) ഉമ്മർ തയ്യിൽ, അലവിക്കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിസന്റുമാരായ ഉബൈബടീച്ചർ, ഡാനിഷ് മങ്കട, സെക്രട്ടറി സാജിദുൽ അസീസ്, നസീറ അനീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.