മലപ്പുറത്തെ ഇ എസ് ഐ ഹോസ്പിറ്റലിന് സ്ഥലം ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ വിചിത്രം: എഫ്. ഐ. ടി. യു

മലപ്പുറം: വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇ എസ് ഐ സ്കീമിൽ ചേർന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം ലഭിക്കുന്ന ഇ എസ് ഐയുടെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കാൻ മലപ്പുറത്ത് അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു.

പെരിന്തൽമണ്ണ ഏറനാട് താലൂക്കുകളിലടക്കം സർക്കാറിന്റെ മിച്ചഭൂമി അന്യാധീനപ്പെട്ട്, സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. ഈ മിച്ചഭൂമികൾ തിരിച്ചു പിടിച്ച് അവിടെ ഇ എസ് ഐ ഹോസ്പിറ്റലിൽ സ്ഥലം അനുവദിക്കാൻ റവന്യൂ വകുപ്പിന് എന്താണ് തടസ്സമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം.

2024ൽ ഇൻഷ്വറന്‍സ് മെഡിക്കൽ ഓഫീസർ അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കി തന്നാൽ ജില്ലയിൽ ഇ എസ് ഐ ഹോസ്പിറ്റൽ സ്ഥാപിക്കാം എന്ന ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മറ്റു ജില്ലകളൊക്കെ സ്ഥലം ലഭ്യമാക്കി നൽകിയപ്പോൾ മലപ്പുറത്ത് മാത്രം സ്ഥലം ഇല്ല എന്ന റവന്യൂ വകുപ്പിന്റെയും, മന്ത്രിയുടെയും വാദം അംഗീകരിക്കാൻ കഴിയില്ല. മങ്കടച്ചചേരിയം മലയിൽ അടക്കം 300 ഹെക്ടറോളം വരുന്ന സർക്കാർ മിച്ചഭൂമി അന്യാധീനപ്പെട്ട് കിടക്കുമ്പോഴാണ് റവന്യൂ വകുപ്പിന്റെ ഈ റിപ്പോർട്ട്.

Print Friendly, PDF & Email

Leave a Comment

More News