ന്യൂഡൽഹി: പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെയും ഭർത്താവ് സച്ചിൻ മീണയുടെയും വീട്ടിലേക്ക് ഒരു പുതിയ അതിഥിയെത്തി. മാർച്ച് 18 ന് രാവിലെ സീമ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. സീമയും സച്ചിന്റെയും കുടുംബം ആഘോഷത്തിലായിരിക്കുമ്പോൾ, സീമയുടെ മുൻ ഭർത്താവ് പാക്കിസ്താനിലുള്ള ഗുലാം ഹൈദർ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. സീമയുടെ നവജാത ശിശുവിനെ ‘അവിഹിത ജന്മം’ എന്ന് വിശേഷിപ്പിക്കുന്ന ഒരു വീഡിയോ ഗുലാം ഹൈദർ പുറത്തിറക്കി.
അതിർത്തിയിൽ നടപടിയെടുക്കണമെന്ന് ഗുലാം വീണ്ടും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി തന്റെ നാല് മക്കളെ കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഗുലാം പറഞ്ഞു. വിവാഹമോചനം നേടാതെ സീമയ്ക്ക് എങ്ങനെ സച്ചിനെ വിവാഹം കഴിക്കാൻ കഴിയുമെന്ന് ഗുലാം ചോദിച്ചു. ഇപ്പോൾ അവൾ ഒരു അവിഹിത കുഞ്ഞിന് ജന്മം നൽകി, ഇത് ഒരു കുറ്റകൃത്യമാണ്. അവള്‍ക്ക് എവിടെ വേണമെങ്കിലും ജീവിക്കാം, പക്ഷേ എന്റെ നാല് മക്കളെ എനിക്ക് തരണം. ഇന്ത്യൻ ഭരണകൂടത്തെയും ഗുലാം ചോദ്യം ചെയ്തു. പോലീസും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ നിശബ്ദ കാഴ്ചക്കാരായി പെരുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സീമയുടെ സഹോദരി റീമയും ഈ തീരുമാനത്തിൽ സന്തുഷ്ടയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രണ്ട് വർഷമായി എന്റെ കുട്ടികളെ കാണാൻ കഴിയുന്നില്ലെന്ന് ഗുലാം ഹൈദർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. “സീമ തനിക്ക് ഇഷ്ടമുള്ളതെല്ലാം പരസ്യമായി ചെയ്യുന്നു. അവളെ തടയാൻ അവിടെ ആരുമില്ലേ?,” അദ്ദേഹം ചോദിച്ചു.