ഹൂസ്റ്റൺ കോട്ടയം ക്ലബിന് ശക്തമായ യുവ നേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തിൽ ശക്തമായ നേതൃ നിര ചുമതലയേറ്റു. ‘അക്ഷര നഗരി’യുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വം പുതിയ കാഴ്ചപാടും ദീർഘവീക്ഷണവുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളിൽ എത്തിച്ചേർന്നപ്പോൾ ഹൂസ്റ്റണിലെ കോട്ടയം നിവാസികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

ചെയർമാൻ ബാബു ചാക്കോയുടെ അധ്യക്ഷതയിൽ മാർച്ച് 9 നു സ്റ്റാഫോർഡിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ ചേർന്ന പൊതു യോഗത്തിൽ അംഗങ്ങളിൽ ഭൂരിപക്ഷവും പങ്കെടുത്തു പ്രസിഡണ്ട് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ചു.

ക്ലബിന്റെ സ്ഥാപകാംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ മാത്യു പന്നപ്പാറയോടുള്ള ആദരസൂചകമായി അംഗങ്ങൾ മൗനമായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ; പങ്കു ചേർന്ന് അനുശോചന സന്ദേശം അറിയിക്കുകയും കൈമാറുകയും ചെയ്തു. അദ്ദേഹം ക്ലബ്ബിന് നൽകി തന്ന എല്ലാ നല്ല കാര്യങ്ങളെയും അംഗങ്ങൾ അനുസ്മരിച്ചു.

2009 ൽ പ്രവർത്തനമാരംഭിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾ ഉൾപ്പെടെ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടത്തുന്നതിനും തീരുമാനിച്ചു. മുൻ വർഷത്തിൽ മെമ്പർഷിപ് കാര്യത്തിലുണ്ടായ സാങ്കേതിക പിഴവും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളും സമവായത്തിലൂടെ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് മാഗിന്റെ മുൻ പ്രസിഡണ്ടും കോട്ടയം ക്ലബിന്റെ ഇലക്ഷൻ വരണാധികാരിയുമായ മാർട്ടിൻ ജോൺ ചർച്ച തുടങ്ങി വയ്ക്കുകയും മുൻ പ്രസിഡണ്ട് ജോസ് ജോൺ തെങ്ങുംപ്ലാക്കലിന്റെ നിർദ്ദേശപ്രകാരം 48 അംഗങ്ങളെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ അംഗങ്ങളായി പൊതുയോഗം ഐക്യകണ്ഠേന അംഗീകരിക്കുകയുമുണ്ടായി

പ്രസ്തുത മീറ്റിംഗിൽ 11 പുതിയ അംഗങ്ങളെ മെമ്പർമാർ ആക്കാനുള്ള അപേക്ഷ സെക്രട്ടറി സജി സൈമൺ യോഗത്തിൽ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയുണ്ടായി കോട്ടയം ക്ലബിന്റെ എല്ലാ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ജൂൺ 7 ന് തീയതി ഹൈവേ 6 ലുള്ള കിറ്റി ഹോളോ പാർക്കിൽ വച്ച് പിക്‌നിക് നടത്താനും ജനറൽബോഡി തീരുമാനിച്ചു

കോട്ടയം ക്ലബ് ഹൂസ്റ്റൺ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന് കേരളത്തിൽ നാട്ടിൽ 2025 ഡിസംബർ മാസം 25നു 2 മണിക്ക് താക്കോൽ കൈമാറി കൊണ്ട് ഭവനം നൽകുവാൻ പ്രസിഡണ്ട് ജോമോൻ ഇടയാടിയുടെ പ്രൊപോസൽ പൊതുയോഗം തീരുമാനിച്ചു.പരേതനായ മാത്യു പന്നപ്പാറയുടെ ഓർമ്മയ്കായിട്ടാണ് ഭവനം നിർമിച്ച് നൽകുന്നത്.

മുൻകൂട്ടി അറിയിച്ചതനുസരിച്ച്‌ കോട്ടയം ക്ലബ്ബിൻറെ മെമ്പർഷിപ് സംബന്ധിച്ചുണ്ടായ ക്ലറിക്കൽ പിഴവ്‌ പരിഹരിക്കുന്നതിനായി പ്രസിഡണ്ട് വിളിച്ചുചേർത്ത ജനറൽ ബോഡി മീറ്റിംഗിൽ കോട്ടയം ക്ലബ് ചെയർമാനും വേൾഡ് മലയാളി ക്ലബ് പ്രസിഡന്റുമായിരുന്ന ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി

ഈ വർഷത്തെ പിക്നിക് കമ്മിറ്റി ചെയർമാനായി മാഗ് മുൻ സ്പോർട്സ് കോർഡിനേറ്ററും പ്രമുഖ സംഘാടകനുമായ ബിജു ചാലക്കലിനെ തെരഞ്ഞെടുത്തു.

ജോമോൻ ഇടയാടി അറിയിച്ചതാണിത്‌.

Print Friendly, PDF & Email

Leave a Comment

More News