
താനൂർ: താനൂർ ബോട്ടപകടത്തിന്റെ യഥാർത്ഥ കാരണക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതി ചേർക്കുക, പരിക്കേറ്റവർക്ക് ആവശ്യമായ കാലയളവത്രയും സൗജന്യ ചികിത്സ ലഭ്യമാക്കുക, മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താനൂരിൽ ടേബിൾടോക്കും ഇഫ്താറും സംഘടിപ്പിച്ചു.
പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ വി സഫീർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു.
താനൂർ ബോട്ട് ദുരന്തത്തെ പൊതുസമൂഹത്തിന്റെ മറവിക്ക് വിട്ടുകൊടുത്തു യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ഭരണകൂടവും ചെയ്യുന്നതെന്ന് ടേബിൾടോക്ക് അഭിപ്രായപ്പെട്ടു. നിലവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ എൻക്വയറി യഥാർത്ഥ പ്രതികൾ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ മുഴുവൻ ആളുകളും ഒന്നിച്ച് അണിനിരന്ന് ദുരന്തത്തിനിരയായവർക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്. 22 ജീവൻ നഷ്ടപ്പെട്ടത് അധികാര സമൂഹത്തിന്റെ നിസംഗത കൊണ്ടും സ്വജനപക്ഷപാദ താൽപ്പര്യം കൊണ്ടും മാത്രമാണെന്ന് ടേബിൾ ടോപ്പ് വിലയിരുത്തി.
ബോട്ട് അപകടത്തിൽ പരിക്കേറ്റ മൂന്നു കുട്ടികൾക്ക് ആവശ്യമുള്ള കാലമത്രയും സൗജന്യ ചികിത്സ നിർബന്ധമായും ലഭ്യമാക്കണമെന്ന് ടേബിൾടക്ക് അഭിപ്രായപ്പെട്ടു.
മക്കളുടെ ചികിത്സക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കേണ്ടതിനാൽ ജോലിപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഉള്ളത്. അതിനാ സെൽ തന്നെ അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
താനൂർ നഗരസഭ അധ്യക്ഷൻ റഷീദ് മോര്യ, അഡ്വക്കറ്റ് പി.പി റൗഫ്, ഡി.സി.സി സെക്രട്ടറി ഒ.രാജൻ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം പി അഷ്റഫ്, എസ്ഡി.പി.ഐ മണ്ഡലം പ്രസിഡണ്ട് സദക്കത്തുള്ള, എസ്ടിയു മണ്ഡലം സെക്രട്ടറി ഹംസ കോയ, മത്സ്യത്തൊഴിലാളി യൂണിയൻ കോൺഗ്രസ് സംസ്ഥാന ട്രഷറർ അഷറഫ്, പ്രസ് ക്ലബ് പ്രസിഡണ്ട് അഫ്സൽ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടിമഗലം, ജില്ലാ കമ്മിറ്റിയംഗം ഹബീബ് റഹ്മാൻ സി പി, മണ്ഡലം പ്രസിഡണ്ട് ഡോ. ജവഹർലാൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻണ്ട് കാസിം, കുന്നുമ്മൽ കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബോട്ട് അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പരപ്പനങ്ങാടി ആവിക്കൽ ബീച്ചിലെ കുന്നുമ്മൽ സൈതലവി, ജാബിർ മൻസൂർ വള്ളിക്കുന്ന് തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. ഇഫ്താറോടുകൂടി യോഗം സമാപിച്ചു.
വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ടി ആദം, മൂസക്കുട്ടി മങ്ങാട്ടിൽ, സുൽഫിക്കർ ഉണ്ണിയാൽ, എം.പി അബ്ദുസ്സലാം, പി പി ഷുഹൈബ്, ജലീൽ സി, ഹംസ ബാവ, സിപി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.