വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയിൽ പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു. എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയം, സിദ്റ പാർക്ക് എന്നിവിടങ്ങളിലായാണ് ഇഫ്താർ ഒരുക്കിയത്.
ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് അസി. ഖാളി മുഹമ്മദലി കൊടിഞ്ഞി റമദാൻ സന്ദേശം നൽകി.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ, സെക്രട്ടറി പി.കെ സലാഹുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.