മലപ്പുറം: മലപ്പുറം ജില്ലയിൽ ESI ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തി നൽകാനുള്ള ഇൻഷൂറൻസ് മെഡിക്കൽ ഓഫിസ് ഡയറക്ടറുടെ നിർദ്ദേശത്തോട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും കാണിച്ച അനാസ്ഥ ഏറെ പ്രതിഷേധകരമാണ് എന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് പരസ്പര സഹകരണം ഉറപ്പുവരുത്തേണ്ട സന്ദർഭമാണിത്.
ആരോഗ്യ രംഗത്ത് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന മലപ്പുറം ജില്ലക്ക് നൂറ് രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമുള്ള ESI ആശുപത്രി വലിയ ആശ്വസമാണ്.
ESI അംഗങ്ങൾക്ക് ചികിത്സാ സൗജന്യങ്ങൾ ലഭിക്കുന്നതിനും ഇതുവഴി സാധ്യമാകും.മലപ്പുറത്തിനൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇടുക്കി ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നതും ജില്ലയിലെ അധികാരികളുടെ അനാസ്ഥയുടെ ഗൗരവം വിളിച്ചോതുന്നു.
വംശീയവും – പ്രാദേശികവുമായ വിവേചനങ്ങളിലൂടെ വികസന ഭൂപടത്തിൽ നിന്നും മലപ്പുറത്തെ പിന്തള്ളാനുള്ള ശ്രമങ്ങളാണ് അധികാരികളിൽ നിന്നും കാലങ്ങളായി തുടർന്ന് പോരുന്നത്.
വംശീയ മുൻവിധിയും വിവേചനങ്ങളും തുടരാനാണ് അധികാരികൾ തുടർന്നും ശ്രമിക്കുന്നതെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തയ്യാറാകുമെന്നും ജില്ലാ പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ കൂട്ടിചേർത്തു,
അഡ്വ അമീൻ യാസിർ, ഹാദി ഹസ്സൻ, സാബിറ ശിഹാബ്, അജ്മൽ ഷഹീൻ, പി സുജിത്ത്, റമീസ് ചാത്തല്ലൂർ, എം. ഇ അൽത്താഫ്, വി. കെ മുഫീദ, അനീസ് കൊണ്ടോട്ടി, സി. എച്ച് ഹംന,വി. കെ മാഹിർ, ഷാറൂൺ അഹമ്മദ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.