വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

ഇഫ്താർ സംഗമത്തിൽ പഴയ ജുമാഅത്ത് പള്ളി മഹല്ല് ഖത്തീബ് ഹംസ ഫൈസി അബിസം‌ബോധന ചെയ്ത് സംസാരിക്കുന്നു

വലമ്പൂർ: വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ വേദമിന്ന് സ്ത്രീകളും കുട്ടികളും അടക്കം1500 ഓളം പേര് നോമ്പുതുറ സംഗമത്തിൽ പങ്കെടുത്തു.

വലമ്പൂർ പഴയ മഹൽ ജുമാഅത്ത് പള്ളി ഖത്തീബ് ഹംസ ഫൈസി നോമ്പ് തുറക്ക് മുന്നേ വലമ്പൂർ ഇഫ്താർ സംഗമത്തെ അതിസംബോധനം ചെയ്ത് സംസാരിച്ചു.

ലഹരിയും വർഗീയതയും നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ നാടിന്റെ ഐക്യവും കെട്ടിപ്പിടിച്ച് നാടിനെ നന്മയിലേക്ക് നയിക്കുന്ന ഇതുപോലുള്ള കൂട്ടായ്മകൾ നമ്മുടെ കേരളത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളിലും ഉണർന്ന് പ്രവർത്തിച്ചാൽ നാടിനെ നശിപ്പിക്കുന്ന മുഴുവൻ ശക്തികളെയും ഇല്ലാതാക്കാൻ നമുക്ക് കഴിയുമെന്ന് മഹല്ല് ഖത്തീബ് സംസാരത്തിൽ ഓർമ്മപ്പെടുത്തി.

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നാട്ടിലെ മുഴുവൻ യുവാക്കളും ഇഫ്താർ സംഗമത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഭക്ഷണം ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിലും മുൻനിരയിൽ ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News