പുന്നയൂര്‍ക്കുളം: പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആറ്റുപുറം റസിഡന്‍സ് അസ്സോസിയേഷന്‍ ആദരിച്ചു. അദ്ദേഹത്തോടൊപ്പം ബുഷ്റ കുഞ്ഞിമോനെയും ആദരിച്ചു. അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ നോമ്പുതുറയിലാണ് ഇരുവര്‍ക്കും സ്നേഹാദരവ് നല്‍കിയത്.
കെ. മുഹമ്മദുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുളള കാഞ്ഞിരപ്പളളി അദ്ധ്യക്ഷത വഹിച്ചു. പരൂര്‍ പളളി ഖത്തീബ് അഹമ്മദുല്‍ കബീര്‍ സഖാഫി പ്രഭാഷണം നടത്തി. ഉമ്മര്‍ അറക്കല്‍, ഡോ. രാജേഷ് കൃഷ്ണന്‍ (ശാന്തി ഹോസ്പിറ്റല്‍ എം.ഡി.), പത്രപ്രവര്‍ത്തകന്‍ എം.വി. ജോസ്, പഞ്ചായത്ത് മെമ്പര്‍ അനിതാ ധര്‍മ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
അസ്സോസിയേഷന്‍ ഭാരവാഹികളായ ഗീത ടീച്ചര്‍ സ്വാഗതവും നീലിമ ഉണ്ണി നന്ദിയും പറഞ്ഞു.
Thank yu, Moideen.