ഖുർആൻ സമ്മേളനം: ആയിരങ്ങൾ ഒരുമിച്ച് നോമ്പുതുറന്ന് മർകസ് കമ്യൂണിറ്റി ഇഫ്താർ

മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറക്കാൻ എത്തിയവർ

കോഴിക്കോട്: മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് നാലായിരത്തോളം വിശ്വാസികൾ. ഏറെ പവിത്രമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനമാണ് മർകസിൽ നടക്കുന്നത്. വിശുദ്ധ ഖുർആൻ അവതീർണമായ റമസാനിൽ ഖുർആൻ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്യുന്ന സമ്മേളനം പുലർച്ചെ ഒരുമണിവരെ നീളും.

വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്‌ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താർ സംഗമങ്ങളുടെ തുടർച്ചയായി വിപുലമായ രൂപത്തിലാണ് ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം പതിവ് ആരാധനകൾക്ക് പുറമെ അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ, ഹദ്ദാദ്, ഖസ്വീദതുൽ വിത്രിയ്യ പാരായണങ്ങൾ മസ്ജിദുൽ ഹാമിലിയിൽ നടക്കുന്നുണ്ട്.

മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറക്കാൻ എത്തിയവർ
Print Friendly, PDF & Email

Leave a Comment

More News