പുതുവർഷത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി “നടുമുറ്റം ബുക്സ്വാപ്” ഉപയോഗപ്പെടുത്തിയത് ആയിരത്തോളം വിദ്യാർത്ഥികൾ

നടുമുറ്റം ബുക്സ്വാപ് ഐ സി ബി എഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹ്മദ് വിദ്യാർത്ഥികൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: പുതിയ അദ്ധ്യയന വർഷത്തിന്റെ മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വപ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻ നിർത്തിയാണ് നടുമുറ്റം ഖത്തർ ബുക്സ്വാപ് 2025 സംഘടിപ്പിച്ചത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്. നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ബി എഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തികമായി താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നടുമുറ്റം പ്രസിഡന്റ് സന നസീം അദ്ധ്യക്ഷത വഹിച്ചു.

രണ്ട് ദിവസങ്ങളിലായിട്ടാണ് ബുക്സ്വാപ് നടന്നത്.പുസ്തക വിതരണം സുഗമമാക്കാൻ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷൻ വഴിയും നടുമുറ്റത്തിൻ്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകൾക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കൾ നേരിട്ട് തന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഡിനേറ്റർമാർ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

നടുമുറ്റം പ്രസിഡൻ്റ് സന നസീം,ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം,വൈസ് പ്രസിഡൻ്റുമാരായ ലത കൃഷ്ണ,നജ്ല നജീബ്,സെക്രട്ടറി സിജി പുഷ്കിൻ, ട്രഷറർ റഹീന സമദ്,കൺവീനർമാരാ സുമയ്യ തഹ്സീൻ, ഹുദ എസ് കെ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്ന സാക്കി, നുഫൈസ, ജോളി തോമസ്, സകീന അബ്ദുല്ല, സനിയ്യ കെ സി, നിജാന പി പി, രജിഷ പ്രദീപ്, അഹ്സന കരിയാടൻ, ഹുമൈറ വാഹിദ്, ജമീല മമ്മു, ഖദീജാബി നൌഷാദ്, മുബഷിറ ഇസ്ഹാഖ്, വാഹിദ നസീർ, ഫരീദ, ഹനാൻ വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Leave a Comment

More News