ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കിന്റെ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു

എഡ്മിൻ്റൺ: ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സ്ന്റെ രജിസ്ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ്ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എ സി സ് ഡബ്ള്യു യിൽ രജിസ്ട്രേഷൻ നിര്ബന്ധമാണ്. ഒന്പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ സോഷ്യൽ വർക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്ഷങ്ങളായി, സാമുവൽ എ സി സ് ഡബ്ള്യു വിൽ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്.

പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗം ആയ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി മകൻ ഐസക്. അസറ്റ് എന്ന കുട്ടികൾക്കായുള്ള സംഘടനയുടെ ഡയറക്ടർ, എഡ്‌മിന്റൺ സിറ്റിയുടെ കമ്മ്യൂണിറ്റി സെർവിസ്സ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. എഡ്‌മിന്റണിലെ മലയാളീ സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന സാം, എഡ്‌മിന്റണിലെ മലയാളീ സോഷ്യൽ വർക്കേഴ്സിനെ ഒരുമിച്ചു കൂട്ടുന്നതിൽ നേത്ര്വത്വം വഹിക്കുന്നു.

വാർത്ത : ജോസഫ് ജോൺ, കാൽഗറി

Print Friendly, PDF & Email

Leave a Comment

More News