ചിക്കാഗോ: കഴിഞ്ഞ ആറു വര്‍ഷമായി ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ക്ലബ് യു എസ് എ, വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന അശയവുമായി പ്രവർത്തനരംഗത്തേക്ക്.
മാർച്ച് 13 ന് ഷാംബർഗിലുള്ള ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ച് 42000 ഭക്ഷണ പൊതികൾ സമാഹരിച്ചു. ക്ലബ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറി, സെക്രട്ടറി ജോയ് ഇണ്ടിക്കുഴി, കോഓർഡിനേറ്റർ ജോൺസണ്‍ കണ്ണൂക്കാടൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇത് ആദ്യമായല്ല 120 അംഗങ്ങളുള്ള കേരള ക്ലബ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 2024-ൽ ഇൻഡോ അമേരിക്കന്‍ ടൂറിസം പ്രോജക്ടിനെ ഭാഗമായി വേൾഡ് പീസ് ട്രാവലേഴ്സുമായി സഹകരിച്ചു പ്രവർത്തിക്കുകയും, 2023- ൽ ലോക പാരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡെസ്പ്ലെയ്ന്‍സ് നഗരസഭയുമായി സഹകരിച്ചു നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചു വളർത്തുകയും ചെയ്തു.
തുടർന്നും നിരവധി ആതുര സേവന പദ്ധതികളുമായി പ്രവർത്തിക്കുമെന്ന് കേരള ക്ലബ് പൊതുയോഗം തീരുമാനിച്ചു.