4 വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവിയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം

നെടുമ്പന: നാലു വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവി എന്ന അമ്മയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം.

കോവിഡ് കാലത്ത് മറവി രോഗം ബാധിച്ച് സ്വന്തം നാടും, വീടും വിട്ട് ഝാർഖണ്ഡിൽ നിന്നും കൊല്ലത്തെത്തിയ മൻക ദേവിയെ കണ്ണനല്ലൂർ പോലീസാണ് നവജീവൻ അഭയ കേന്ദ്രത്തിലെത്തിച്ചത്. സ്ഥാപനാധികാരികളുടെ നീണ്ട നാലു വർഷത്തെ
അന്വേഷണത്തിനൊടുവിൽ ഝാർഖണ്ഡിലുള്ള കുടുംബത്തെ കണ്ടെത്തുകയും, മന്‍‌ക ദേവി കേരളത്തിലുള്ള വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് നവജീവൻ അഭയ കേന്ദ്രത്തിൽ എത്തിയ മകൻ 4 വർഷത്തിന് ശേഷം അമ്മയെ കണ്ടു. അമ്മ മകനെ തിരിച്ചറിയുകയും ചെയ്‌തു.

മാനേജ് കമ്മിറ്റിയംഗം അനീഷ് യുസുഫ്, റസിഡന്റ് മാനേജർ അബ്‌ദുൽ മജീദ്, വെൽഫയർ ഓഫീസർ ഷാജിമു, നവജീവൻ അഭയ കേന്ദ്രം ജീവനക്കാരുടെയും അന്തേവാസികളുടെയും സാനിധ്യത്തിൽ മൻക ദേവിയെ മകന് തിരിച്ചേൽപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News