മലപ്പുറം: വെടിനിർത്തൽ കരാർ ഏകപക്ഷീയമായ ലംഘിച്ച് ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റയേൽ നരനായാട്ടിനെതിരെ ഗസ്സ ജനതക്ക് ഐക്യദാർഢവുമായി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് അമേരിക്കയുടെ പിന്തുണയോടെ നെതന്യാഹു നടത്തുന്ന വംശീയ ഉൻമൂലനത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് കെവി സഫീർഷ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മണ്ഡലം സെക്രട്ടറി മഹ്ബൂബ്‌റഹ്‌മാൻ, മണ്ഡലം ട്രഷറർ എ സദ്‌റുദ്ദീൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, ടി അഫ്‌സൽ, അഹമ്മദ് ശരീഫ് മൊറയൂർ, ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, ഖൈറുന്നീസ ടി, പിപി മുഹമ്മദ്, എൻകെ ഇർഫാൻ, മുഹമ്മദ് സഫവത്ത് പിപി, അബ്ദുസ്സമദ് തൂ്മ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.