എസ്‌എസ്‌സി എംടിഎസ് പരീക്ഷയിൽ ഓൾ-കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ് ) പരീക്ഷയിൽ ഓൾ കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി നിള ബി. വരാന്ത റേസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് നിള. സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സരാർത്ഥികളെഴുതിയ പരീക്ഷയിൽ കേരളത്തിൽ നിന്ന് നിളയെ കൂടാതെ 250ൽ അധികം വിദ്യാർഥികൾ വരാന്ത റേസിലെ പരിശീലനത്തിലൂടെ വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ ബിജു- മഞ്ജു ദമ്പതികളുടെ മകളാണ് ഫോറസ്‌ട്രിയില്‍ എം.എസ്.സി പഠനം തുടരുന്ന നിള.

എസ്‌എസ്‌സി എംടിഎസ് പരീക്ഷ ഇന്ത്യയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ഒരു രാജ്യതല മത്സര പരീക്ഷ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള സർക്കാർ നിയമനത്തിനായി സംഘടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് അപേക്ഷകർ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടുക എന്നത് വളരെ പ്രാധാന്യമുള്ള നേട്ടമാണ്.

“കൃത്യമായ തയ്യാറെടുപ്പ്, ഉചിതമായ പരിശീലനം, ഉന്നത നിലവാരമുള്ള ടെസ്റ്റ് സീരീസ് എന്നിവ എന്റെ മുന്നേറ്റത്തിന് നിർണായകമായി. എന്റെ അദ്ധ്യാപകർക്കും പിന്തുണ നൽകിയ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു” നിള പറഞ്ഞു.

നിളയുടെ വിജയത്തെ വരാന്ത റേസ് സി.ഇ.ഒ. ശ്രീ സന്തോഷ് കുമാർ പ്രശംസിച്ചു. “നിളയുടെ നേട്ടം പ്രയത്നത്തിന്റെയും വരാന്ത റേസ് വഴി അവൾ പിന്തുടർന്ന ഫലപ്രദമായ പരിശീലന രീതിയുടെയും ഫലമാണെന്ന്” അദ്ദേഹം പറഞ്ഞു. “കേരളത്തിൽ 9 കേന്ദ്രങ്ങളിലായി കഴിഞ്ഞ വർഷം മാത്രം 10,000-ത്തിലധികം എസ്‌എസ്‌സി മത്സരാർത്ഥികളെ പരിശീലിപ്പിച്ച ചരിത്രവുമുള്ള വരാന്ത റേസ്, ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനുള്ള പ്രതിബദ്ധത തുടരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

റേസ് സ്ഥാപകനും വരാന്ത ഐഎഎസ് സി.ഇ.ഒ.യുമായ ഭാരത് സീമാനും നിളയെ അഭിനന്ദിച്ചു. “നിളയെ പോലെ വിജയിച്ചവരുടെ കഥകൾ നിരവധി മത്സരാർത്ഥികൾക്ക് പ്രചോദനം നൽകുന്നു. ശരിയായ പരിശീലനം, സമർപ്പണം എന്നിവ സർക്കാർ ജോലികളിലേക്ക് പ്രവേശിക്കാനുള്ള വാതായനങ്ങൾ തുറക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ യാത്രയിൽ വിദ്യാർത്ഥികളെ കൈപിടിച്ചുനടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”, അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News