ഹൂസ്റ്റൺ: തിയോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് ഫസ്റ്റ് ക്ലാസ് നേടി ബാബു കൊച്ചുമ്മൻ.
ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജിൽ(JMBC) നടന്ന ചടങ്ങിൽ ബിഷപ്പ്. ഡോ. എബ്രഹാം ചാക്കോയിൽ നിന്ന് സർട്ടിഫിക്കറ്റും, കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.പ്രകാശ് എബ്രഹാം മാത്യുവിൽ നിന്ന് മൊമെന്റോയും ബാബു കൊച്ചുമ്മൻ ഏറ്റുവാങ്ങി.
ഒരു വർഷത്തോളം നീണ്ടുനിന്ന തിയോളജി ഡിപ്ലോമ കോഴ്സ് ആധ്യാത്മികമായി വേദപുസ്തക ജ്ഞാനം വർദ്ധിപ്പിക്കുവാനും, വിശ്വാസികളിലേക്ക് പകർന്നു നൽകുവാനും തൻ്റെ പഠനം കാരണമാകട്ടെ എന്ന് കൊച്ചുമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമായ ബാബുവിന് ഇടവകാംഗങ്ങൾ, യു.സി.എഫ് പ്രസിഡണ്ട് മത്തായി കെ മത്തായി, ട്രഷറർ പി. ഐ. വർഗീസ് എന്നിവർ പ്രത്യേകം അനുമോദിച്ച് ആശംസകൾ നേർന്നു.
കൊല്ലം സ്വദേശിയായ ബാബു കൊച്ചുമ്മന്റെ ഈ നേട്ടത്തിൽ ഭാര്യ അനിത, മക്കൾ ജോയൽ, ലയ എന്നിവർ അതീവ സന്തോഷത്തിലാണ്.