എഴുത്തച്ഛൻ നാടകം നാഷ്‌വില്ലിൽ നടത്തപ്പെട്ടു

ഭരത കല തീയേറ്റേഴ്‌സും, ലിററ്റ് ദി വേ ചാരിറ്റി സംഘടനയും സംയുക്തമായി രൂപപ്പെടുത്തിയ എഴുത്തച്ഛൻ നാടകം, മാർച്ച് 22 ന് കേരളാ അസ്സോസിയേഷൻ ഓഫ് നാഷ്‌വിൽ അവതരിപ്പിച്ചു.

മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻറെ സംഭവബഹുലമായ ജീവിത കഥ അരങ്ങിൽ അവതരിപ്പിച്ചപ്പോൾ, കാണികളിൽ പലർക്കും അതൊരു പുതിയ അറിവായിരുന്നു. പ്രശസ്ത സാഹിത്യകാരനായ സി രാധാകൃഷ്ണന്റെ 470 പേജുകളുള്ള, ചരിത്ര നോവലായ “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്. ഈ നാടകത്തിന്റെ അഞ്ചാമത്തെ വേദിയായിരുന്നു നാഷ്‌വിൽ. കൂടുതൽ വേദികളിലൂടെ, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെന്ന ഇതിഹാസ നായകനെ പരമാവധി മലയാളികളിൽ എത്തിക്കാനുള്ള ശ്രമത്തിന്, വമ്പിച്ച സ്വീകാര്യത കിട്ടുന്നതിലുള്ള ചാരിതാർത്ഥ്യത്തിലാണ് നാടകത്തിലെ അണിയറ പ്രവർത്തകർ എല്ലാവരും.

Print Friendly, PDF & Email

Leave a Comment

More News