
നീരേറ്റുപുറം: കുട്ടനാടിന്റെ മനോഹാരിതയും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ തെളിയിക്കേണ്ട സമയം ഏറെ വൈകിയെന്നും, വള്ളംകളിയോടൊപ്പം കായൽഭംഗിയും ഹൗസ്‌ബോട്ടുകളും കാർഷികമേഖലയും ഉൾപ്പെടുത്തി കുട്ടനാടിനെ ഒരു ആഗോള ടൂറിസം ഹബ് ആക്കേണ്ടത് അനിവാര്യമാണെന്നും കനേഡിയൻ നെഹ്റു ട്രോഫി ബ്രാമ്റ്റൺ ബോട്ട് റേസ് പ്രസിഡണ്ട് കുര്യൻ പ്രക്കാനം അഭിപ്രായപ്പെട്ടു.67-മത് നീരേറ്റുപുറം കെ.സി. മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബ് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വമ്പിച്ച സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ, വള്ളംകളി പോലുള്ള വിനോദ പരിപാടികൾ പ്രോത്സാഹിപ്പിക്കാനായി വിദേശ മലയാളികളും വിവിധ സംഘടനകളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷിനു മാത്യു തോന്നിയാമല, സെക്രട്ടറി പുന്നൂസ് ജോസഫ്, ട്രഷറർ & ചീഫ് കോഓർഡിനേറ്റർ ഡോ. സജി പോത്തൻ, തമ്പി കുന്നുകണ്ടത്തി, ജനറൽ കൺവീനർമാരായ അഡ്വ. ഉമ്മൻ എം. മാത്യു, ഡോ. ജോൺസൺ വി ഇടിക്കുള, നീതാ ജോർജ്, വൈസ് പ്രസിഡണ്ടുമാരായ പി. രാജശേഖരൻ, ഷിബു വി വർക്കി, അനിൽ സി. ഉഷസ്, ഷിബു കോയിക്കേരിൽ, റിൻസൺ കോയിപള്ളി, ശ്രീനിവാസ് പുറയാട്ട്, റെജി ജോൺ, സന്തോഷ് എടത്വ, സജി കൂടാരത്തിൽ,സനൽ നെടുമ്പുറം, സന്തോഷ് ചാത്തങ്കരി എന്നിവർ പ്രസംഗിച്ചു.
67-ാമത് നീരേറ്റുപുറം കെ.സി. മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ ജലമേള സെപ്റ്റംബർ 4-ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ഇതിനുള്ള എല്ലാ പിന്തുണയും കനേഡിയൻ നെഹ്റു ട്രോഫി ബ്രാമ്റ്റൺ ബോട്ട് റേസ് പ്രഖ്യാപിച്ചു.