നക്ഷത്ര ഫലം (30-03-2025 ഞായര്‍)

ചിങ്ങം: ജോലിയിൽ ഇന്ന് നിങ്ങൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. വൈകുന്നേരം കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവരോടും കൂടെ സമയം ചെലവഴിക്കും. ഒരു യാത്ര നടത്താനുള്ള സാധ്യത കാണുന്നു.

കന്നി: മെച്ചപ്പെട്ട ദിനമായിരിക്കാൻ സാധ്യത. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയിനികള്‍ക്ക് അനുകൂല ദിനം.

തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കു‌ക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക.

വൃശ്ചികം: മാധ്യമ ശ്രദ്ധനേടാൻ സാധ്യത. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തുന്നതായിരിക്കും. എന്നിരുന്നാലും, ഇന്ന് നിങ്ങൾക്ക് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ ജീവിതപങ്കാളി നേരത്തെയുള്ളതിനെക്കാൾ സ്നേഹം പ്രകടിപ്പിക്കും.

ധനു: നിങ്ങളിന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം സാമ്പത്തികമായ കാര്യങ്ങളിൽ നിങ്ങള്‍ക്ക് സമ്മര്‍ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും നിങ്ങള്‍ കൃത്യമായി ചെയ്യുക. വളരെ നല്ലരീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.

മകരം: ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിതപങ്കാളിയുമായി നിങ്ങള്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി വിരുന്നുസത്‌കാരത്തിൽ പങ്കെടുക്കാൻ സാധ്യത.

കുംഭം: പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ജോലി സ്ഥലത്തുള്ളവരുമായി നിങ്ങള്‍ കൂടുതൽ ഇടപെടുന്നതായിരിക്കും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും.

മീനം: നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ദിവസം ആരംഭിക്കുന്നത്‌. നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടും. പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ സാധിക്കുകയും അത്‌ പ്രവർത്തികമാക്കാൻ നിങ്ങൾക്കാകും. നിങ്ങൾ നല്ലതുപോലെ ചിന്തിച്ചും, സൂക്ഷിച്ചും വേണം പുതിയ കാര്യങ്ങൾ തുടങ്ങുവാൻ.

മേടം: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി കൂടുതൽ അത്യാഗ്രഹിയാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത കുറയാൻ സാധ്യത കാണുന്നു. തത്ഫലമായി, ജോലിയിൽ നിങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാ‌ൻ നിങ്ങൾക്ക് കഴിയില്ല.

ഇടവം: നിങ്ങളുടെ കുടുംബത്തെക്കുറിച്ചോ കുട്ടികളേയോ പറ്റിയുള്ള ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ സന്തുഷ്‌ടനാക്കാൻ സാധ്യതയുണ്ട്. ബിസിനസ്‌ ചെയ്യുന്ന ആളുകൾക്ക് നല്ല ദിവസമാണിന്ന്. നിയമ-കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.

മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. കാര്യങ്ങൾ സാധാരണ പോലെ കൈകാര്യം ചെയ്യുന്നതായിരിക്കും. വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ താത്പര്യങ്ങൾ കൊണ്ട്‌ തന്നെ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത്‌ ബുദ്ധിമുട്ടാതെ ആദ്യം സ്വന്തം താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.

കര്‍ക്കടകം: ശുഭകരമായ ഒരു ജോലി നിങ്ങളിന്ന് തുടങ്ങും. വിവാഹിതർ തങ്ങളുടെ പങ്കാളികളുമൊന്ന് പ്രണയസല്ലാപത്തിലേർപ്പെടാൻ സാധ്യത. ഇത്‌ നിങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നതായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News