ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 28 മുതൽ 30 വരെ ഭക്തിനിർഭരമായി നടത്തപ്പെട്ടു. കോഴിക്കോട് രൂപതാദ്ധ്യക്ഷൻ മാർ വർഗീസ് ചക്കാലയ്ക്കലാണ് ഈ ധ്യാനത്തിന് നേതൃത്വം നൽകിയത്. ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ആമുഖ സന്ദേശം നൽകി തിരി തെളിച്ച് ധ്യാനത്തിന് തുടക്കം കുറിച്ചു.
മെയ് 28 വെളളിയാഴ്ച രാവിലെ 9 മണിക്ക് കുർബാനയോടെ ആരംഭിച്ച ധ്യാനം മാർച്ച് 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ കാർമ്മലൈറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും പ്രത്യേകം ധ്യാനം നടത്തപ്പെട്ടു.
ഇടവകയുടെ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, ജെൻസൻ ഐക്കരപ്പറമ്പിൽ, കിഷോർ കണ്ണാല എന്നിവരാണ് ധ്യാനത്തിൻറെ ക്രമീകരണങ്ങൾ നടത്തിയത്.