ചിങ്ങം: നിങ്ങൾക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ പ്രശംസിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠിത്തത്തിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല.
വൃശ്ചികം: വൃശ്ചികരാശിക്കാർക്ക് സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
ധനു: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും.
മകരം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
കുംഭം: സങ്കീർണ്ണമായ പ്രശ്‌നങ്ങൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്കിന്ന് സാധിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം: ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ധ്യാനം ശീലിക്കുന്നത് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
മേടം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.
ഇടവം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മിഥുനം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.
കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ഓഫിസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ ഇന്ന് പരീക്ഷിച്ചേക്കാം.