ഹൂസ്റ്റൺ: മെയ് 24 ന് ശനിയാഴ്ച വർണ്ണപ്പകിട്ടാർന്ന പരിപാടികളും നയന മനോഹര കാഴ്ചകളും ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ” ഇൻഡോ അമേരിക്കൻ ഫെസ്റ്റ് – 2025 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു
ആഘോഷ ദിനത്തിന് മാറ്റു കൂട്ടുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല എംഎൽഎ ഹൂസ്റ്റണിൽ എത്തിച്ചേരുന്നതും ഫെസ്റ്റിന്റെ മുഖ്യാതിഥിയുമായിരിക്കുമെന്ന് ന്നു ഇൻഡോ അമേരിക്കൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.