ഈദ്‌ഗാഹുകളിൽ വഖ്ഫ് ബിൽ പ്രതിഷേധവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ

പെരുന്നാൾ ദിനത്തിൽ ജില്ലയിലെ വിവിധ ഈദ്ഗാഹുകളിൽ വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ. വഖ്ഫ് ബില്ലിനെ എതിർക്കാനാവശ്യപ്പെട്ടുകൊണ്ടുളള പ്ലക്കാർഡുകളും മറ്റും ഈദ്ഗാഹുകളിൽ ഉയർത്തിയായിരുന്നു പ്രതിഷേധം.

ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ട് കൊണ്ട് ഈദ്ഗാഹുകൾ ഫലസ്തീൻ പതാകകൾ കൊണ്ടും ഐക്യദാർഢ്യ ബാനറുകൾ കൊണ്ടും നിറഞ്ഞു. സയണിസ്റ്റ് ഭീകരതക്കെതിരെയായും ഗസ്സയെ പിന്തുണച്ച് കൊണ്ടും മുദ്രാവാക്യങ്ങളും ഉയർന്നു. ഐക്യദാർഢ്യവുമായി ഫലസ്തീൻ കഫിയ ധരിച്ചാണ് പലരും നമസ്കാരത്തിനെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News