നക്ഷത്ര ഫലം (01-04-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ധ്യാനം പരിശീലിക്കുന്നത് നല്ലതായിരിക്കും. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

തുലാം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും.

മകരം: ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം സമാധാനം നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം: നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.

മീനം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത.

മേടം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ശാരിരികവും മാനസികവുമായ ആരോഗ്യനില മികച്ചരീതിയിലായിരിക്കും. ആത്മീയകാര്യങ്ങൾക്കായി സമയം കണ്ടെത്തും. തൊഴിൽസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

മിഥുനം: ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ദൃഢനിശ്ചയത്തിലൂടെ നിങ്ങൾ അതിനെ നേരിടണം. സങ്കീർണമായ വിഷയത്തെ പോലും വളരം നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും.

കര്‍ക്കടകം: സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനമായിരിക്കും ഇന്ന് നിങ്ങളുടേത്. അപ്രതീക്ഷിത ജോലികള്‍ നിങ്ങളേറ്റെടുക്കുകയും എന്നാൽ അത് പൂർത്തീകരിക്കാൻ കഴിയാതെ വരും. ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

Print Friendly, PDF & Email

Leave a Comment

More News