തെരുവിൽ അലയുന്നവർക്ക് പെരുന്നാൾ വിരുന്നൊരുക്കി സോളിഡാരിറ്റി-ജി‌ഐ‌ഒ പ്രവർത്തകർ

സോളിഡാരിറ്റി, GIO പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവിൽ അലയുന്നവർക്കുള്ള പെരുന്നാൾ ഭക്ഷണവിതരണം എം. പി. ഹൈബി ഈഡൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

എറണാകുളം : പെരുന്നാൾ ദിനത്തിൽ തെരുവിൽ അലയുന്നവരും അഗതികളുമായ 650ഓളം പേർക്ക് ഭക്ഷണം വിതരണം ചെയ്ത്‌ സോളിഡാരിറ്റി,  ജി‌ഐ‌ഒ കൊച്ചി സിറ്റി പ്രവർത്തകർ.

തെരുവിൽ അലയുന്നവർ, അഗതികൾ, ദളിത്‌ കോളനികൾ തുടങ്ങിയവർക്കാണു ഭക്ഷണം വിതരണം ചെയ്തത്‌.

തുടർച്ചയായ എട്ടു വർഷമായി പെരുന്നാൾ ദിനത്തിൽ നടന്നുവരുന്ന ഭക്ഷണ വിതരണം ഇത്തവണ എം. പി. ഹൈബി ഈഡൻ ഉൽഘാടനം ചെയ്തു. ആഘോഷവേളകളിൽ സഹജീവികളെ ചേർത്തു നിർത്താനും തെരുവിന്റെ വിശപ്പകറ്റാനും മുന്നിട്ടിറങ്ങിയ പ്രവൃത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ ഷറഫുദ്ദീൻ നദ് വി, GIO പ്രസിഡന്റ്‌ അഞ്ചം സുൽത്താന, പ്രോഗ്രാം കൺവീനർ ഹാഷിം നെട്ടൂർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News