സാറാമ്മ കോശി തോമസ് നിര്യാതയായി

ന്യൂയോര്‍ക്ക്: 1971 മുതല്‍ ക്വീന്‍സ് ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് നഴ്‌സും തുടര്‍ന്ന് ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് നഴ്‌സായി വിരമിച്ച പള്ളിപ്പാട് പടനിലത്ത് സാറാമ്മ കോശി തോമസ് നിര്യാതയായി. ട്രാന്‍സിറ്റ് അതോരിറ്റി ഉദ്യോഗസ്ഥനും (റിട്ട.), രാഷ്ട്രീയ രംഗത്തും മലങ്കര സഭാ മാനേജിംഗ് കമ്മറ്റി മെമ്പറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച തുമ്പമണ്‍ ചക്കാല വടക്കേതില്‍ ക്യാപ്റ്റന്‍ കോശി തോമസിന്റെ ഭാര്യയാണ്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച സാറാമ്മ ഭര്‍ത്താവിനോടൊപ്പം കോട്ടയത്തും തുടര്‍ന്ന് തുമ്പമണ്‍ ചക്കാല വടക്കേതിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

സംസ്‌ക്കാരം ശനിയാഴ്ച 2 മണിക്ക് തുമ്പമണ്‍ ഭദ്രാസന പള്ളി സെമിത്തേരിയില്‍ നടക്കും.

മകന്‍: അഡ്വ. സനു കെ. തോമസ് (ക്വീന്‍സ്).

മരുമകള്‍: ഡോ. ജ്വാല തോമസ്

Print Friendly, PDF & Email

Leave a Comment

More News