അമേരിക്കയുടെ തെക്കൻ, മധ്യപടിഞ്ഞാറൻ മേഖലകളില്‍ വ്യാപകമായ നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റും പേമാരിയും; 90,000 വീടുകളിൽ വൈദ്യുതി നിലച്ചു; 90 ലക്ഷം ആളുകൾ അപകടത്തിൽ

ടെക്സസിന്റെ ചില ഭാഗങ്ങളിലും, ലോവർ മിസിസിപ്പി താഴ്‌വരയിലും, ഒഹായോ താഴ്‌വരയിലും ശനിയാഴ്ച വരെ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. മിഡിൽ ടെന്നസിയിൽ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് കാലാവസ്ഥാ നിരീക്ഷകൻ മാർക്ക് റോസ് പറഞ്ഞു. അതിനുശേഷം നാല് ദിവസത്തേക്ക് കനത്ത മഴ പെയ്യും. വടക്കുകിഴക്കൻ അർക്കാൻസാസിലും, മിസോറിയുടെ തെക്കുകിഴക്കൻ മേഖലയിലും, പടിഞ്ഞാറൻ കെന്റക്കിയിലും, ഇല്ലിനോയിസിന്റെയും ഇന്ത്യാനയുടെയും തെക്കൻ ഭാഗങ്ങളിലും അടുത്ത ഏഴ് ദിവസത്തേക്ക് 15 ഇഞ്ച് വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് കെന്റക്കിയിലെയും ഇന്ത്യാനയിലെയും ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കും.

ഭയാനകമായ കൊടുങ്കാറ്റ് വ്യാപകമായ നാശമാണ് വിതച്ചത്.  വൈദ്യുതി ലൈനുകളും മരങ്ങളും കടപുഴകി വീണു. നിരവധി വീടുകളുടെ മേൽക്കൂരകളും പറന്നുപോയി. അർക്കൻസാസ്, ഇല്ലിനോയിസ്, ഇന്ത്യാന, മിസോറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, അടുത്ത നാല് ദിവസത്തേക്ക് ഹിമപാതത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഫലമായി തെക്കുകിഴക്കൻ മിസോറിയിൽ ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യാനയിൽ ഒരു വെയർഹൗസിന്റെ ഒരു ഭാഗം തകർന്നു. ഒരാൾ വെയർഹൗസിനുള്ളിൽ കുടുങ്ങി.

അർക്കാൻസാസിൽ ചുഴലിക്കാറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ അവശിഷ്ടങ്ങൾ ആയിരക്കണക്കിന് അടി ഉയരത്തിൽ പറന്നു. വരും ദിവസങ്ങളിൽ സൗത്ത്, മിഡ്‌വെസ്റ്റ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ ഒരു അടിയിൽ കൂടുതൽ (30 സെന്റീമീറ്റർ) മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്സസ് മുതൽ മിനസോട്ട, മെയ്ൻ വരെയുള്ള വിശാലമായ പ്രദേശത്ത് 90 ദശലക്ഷത്തിലധികം ആളുകൾ അപകടത്തിലാണെന്ന് ഒക്ലഹോമ ആസ്ഥാനമായുള്ള കൊടുങ്കാറ്റ് പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അർക്കാൻസാസിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ പറയുന്നതനുസരിച്ച്, കൊടുങ്കാറ്റിന്റെ അവശിഷ്ടങ്ങൾ 25,000 അടി വരെ വ്യാപിച്ചു. 22 കൗണ്ടികളിൽ ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ആലിപ്പഴം, വെള്ളപ്പൊക്കം എന്നിവ നാശനഷ്ടങ്ങൾ വരുത്തിയതായി അടിയന്തര മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. നാല് പേർക്ക് പരിക്കേറ്റു. കെന്റക്കിയിലും കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഇവിടെ ഒരു പള്ളിയിൽ കൊടുങ്കാറ്റ് അവശിഷ്ടങ്ങൾ വീണു നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്, മറ്റുള്ളവർക്ക് ജീവന് ഭീഷണിയില്ലാത്ത പരിക്കുകളാണ് ഉള്ളത്. ഇന്ത്യാനയിൽ ഒരു വെയർഹൗസിന്റെ ഒരു ഭാഗം തകർന്നു. നഗരത്തിന് പുറത്തേക്ക് പോകരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മിസോറിയിലെ പൈലറ്റ് ഗ്രോവിൽ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചു, കാറുകൾ മറിയുകയും, വൈദ്യുതി തൂണുകൾ തകരുകയും ചെയ്തതായി സംസ്ഥാന അടിയന്തര മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. അർക്കൻസാസ്, മിസിസിപ്പി, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി എന്നിവിടങ്ങളിലായി ഏകദേശം 90,000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പർ മിഡ്‌വെസ്റ്റിലുടനീളം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊടുങ്കാറ്റും കനത്ത മഴയും ഇന്ത്യാനാപോളിസിലെ തെരുവുകളെ വെള്ളത്തിനടിയിലാക്കി.

Print Friendly, PDF & Email

Leave a Comment

More News