ഹൈസ്കൂളിൽ സംഘർഷം,കുത്തേറ്റ ഫ്രിസ്കോ വിദ്യാർത്ഥിയുടെ മരണം ഇരട്ട സഹോദരന്റെ കൈകളിൽ കിടന്നു

ഫ്രിസ്കോ( ടെക്സാസ്): ട്രാക്ക് മീറ്റിൽ ഇരിപ്പിട തർക്കത്തെ തുടർന്ന് കുത്തേറ്റ ഫ്രിസ്കോ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥി ഇരട്ട സഹോദരന്റെ കൈകളിൽ കിടന്ന് മരിച്ചു

.ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഫ്രിസ്കോയിലെ സെന്റിനൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സുള്ള കാർമെലോ ആന്റണിയാണ് വഴക്കിനെത്തുടർന്ന് മെറ്റ്കാഫിന്റെ(17)നെഞ്ചിൽ കുത്തിയതെന്നു പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ കുത്തേറ്റത് കാണുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ” തന്റെ മകൻ തന്റെ ഇരട്ട സഹോദരന്റെ കൈകളിൽ കിടന്നാണ് മരിച്ചതെന്നു മെറ്റ്കാഫിന്റെ പിതാവ് പറഞ്ഞു.

ജെഫ് മെറ്റ്കാഫ് ഓസ്റ്റിൻ ഒരു ഓണർ സ്റ്റുഡന്റ്, ഒരു സംഘാടകൻ , ഒരു കഴിവുള്ള അത്‌ലറ്റ് എന്നിങ്ങനെയാണ് അധ്യാപകർ വിശേഷിപ്പിച്ചത്.ട്രാക്ക് ആൻഡ് ഫീൽഡിന് പുറമേ, മെമ്മോറിയൽ ഹൈസ്‌കൂൾ ഫുട്‌ബോൾ ടീമിലെ ഒരു ലൈൻബാക്കറായിരുന്നു അദ്ദേഹം.

കുത്തിയെന്നു പറയപ്പെടുന്ന കാർമെലോ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.1 മില്യൺ ഡോളർ ബോണ്ടിൽ ജയിലിലാണ്..

Print Friendly, PDF & Email

Leave a Comment

More News