നക്ഷത്ര ഫലം (05-04-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. സാമ്പത്തിക പ്രയാസത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കണം.

കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. പുതിയ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കാന്‍ പറ്റിയ സമയമാണിന്ന്. തൊഴിലാളികള്‍ക്ക് മികച്ച ദിനമാണ്. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. വ്യാപാരികള്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന ദിനമാണിന്ന്.

തുലാം: ഇന്ന് വ്യാപാരികള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ സഹവര്‍ത്തിത്വം ഉണ്ടാകും. ഒരു തീര്‍ഥാടനത്തിന് അവസരമൊരുങ്ങും.

വൃശ്ചികം: ഏറെ സുരക്ഷിതമായി ഇരിക്കേണ്ട ദിവസമാണിന്ന്. നേരിടേണ്ടി വരുന്ന കാര്യങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുക. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് മാറ്റിവയ്‌ക്കണം. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കണം. അല്ലെങ്കില്‍ കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

ധനു: ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരിക്കും നിങ്ങളുടേത്. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യത. വിദേശികളുമൊത്ത് സൗഹൃദം സ്ഥാപിക്കാന്‍ സാധ്യത. ഇന്ന് സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസമാണ്. പങ്കാളിത്ത ബിസിനസ് ഏറെ ലാഭകരമാകും.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്‌ക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ലഭിക്കാം. നിങ്ങളുടെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമായേക്കാം. സാഹചര്യങ്ങള്‍ അനുസരിച്ച് പെരുമാറുക. അതിമോഹം കൈവെടിയുക. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ സൂക്ഷ്‌മത പാലിക്കുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. ദൈവാനുഗ്രഹം വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് നന്നായി അദ്ധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരമായിരിക്കും. എന്നാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരായാല്‍ സുപ്രധാന കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരും. എന്നാലും സമയമെടുത്ത് മികച്ച തീരുമാനം കൈകൊള്ളണം. ഔദ്യോഗിക യാത്രകൾ നടത്താനുള്ള അവസരം ലഭിക്കും.

ഇടവം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ ശാന്തത കൈക്കൊള്ളേണ്ടതായിട്ടുണ്ട്. സര്‍ഗാത്മക കഴിവുകളുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കണം. കുടുംബവുമൊത്ത് ഒരു വിനോദ യാത്രയ്‌ക്ക് അവസരം ലഭിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സമ്പത്ത് കുമിഞ്ഞ് കൂടും. നല്ല ഭക്ഷണ കഴിക്കുകയും പുതിയ വസ്‌ത്രങ്ങള്‍ വാങ്ങുകയും ചെയ്യും. കുടുംബവുമൊത്ത് ഏറെ നേരം സമയം ചെലവഴിക്കാനാകും. ഇന്ന് നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഏറെ ശ്രദ്ധചെലുത്തേണ്ട ദിവസമാണിന്ന്. കാരണം നിങ്ങള്‍ പലകാര്യങ്ങളിലും ഏറെ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമായിരിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ചെലവുകള്‍ അധികരിക്കും. കുടുംബത്തിന് അകത്ത് അസ്വാരസ്യങ്ങള്‍ക്ക് സാധ്യത. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കുക. പരസ്‌പരമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കണം.

Print Friendly, PDF & Email

Leave a Comment

More News