പെരുന്നാള്‍ ദിനത്തില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജില്‍ മയക്കുമരുന്ന് ലഹരി ആഘോഷം; രണ്ടു യുവതികളടക്കം നാലു പേരെ എക്സൈസ് പിടികൂടി

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ: കണ്ണൂർ പറശിനിക്കടവിനടുത്തുള്ള കോൾ മൊട്ടായി ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (37), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈദ് ദിനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതികൾ, സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പലയിടങ്ങളിലായി സുഹൃത്തുക്കളോടൊപ്പം മുറികൾ വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. വീട്ടിൽ നിന്ന് വിളിക്കുമ്പോൾ, സുഹൃത്തുക്കൾ പരസ്പരം ഫോൺ കൈമാറുകയും കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇവര്‍ ലോഡ്ജിൽ ഉണ്ടെന്ന് കുടുംബാംഗങ്ങൾ മനസ്സിലാക്കിയത് ഇവര്‍ പിടിക്കപ്പെട്ടപ്പോഴാണ്.

ഇവര്‍ക്ക് മയക്കുമരുന്ന് നൽകിയവരെയും എക്സൈസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. ഇവർക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് പ്രദേശത്തെ ഒരു ലോഡ്ജിൽ മുറി വാടകയ്‌ക്കെടുത്ത് ഡിജെ പാർട്ടി നടത്തിയ യുവതീയുവാക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News