ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്നമുണ്ടാകാൻ സാധ്യത.
കന്നി: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
തുലാം: ഇന്ന് നിങ്ങൾ കൂടുതൽ സമയം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. ഒരു ചെറിയ തീർഥയാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര പോകാനും സാധ്യത.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്നത്തിന്റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: ഇന്ന് ഒരു ഉത്പാദനക്ഷമമായ ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ കൂടുതല്‍ ആഹ്ളാദം പകരും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും.
മകരം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്തികരമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.
കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്തിയും അംഗീകാരവും ലഭിക്കാൻ സാധ്യത. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത.
മീനം: ഇന്നത്തെ ദിവസം നിങ്ങൾ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. നിങ്ങൾ പുതിയ ഒരു ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക.
മേടം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്മീയ സംതൃപ്തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും.
ഇടവം: കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠനത്തിൽ ഇന്ന് മികവ് കാണിക്കും.
മിഥുനം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ ഇന്ന് പരീക്ഷിച്ചേക്കാം.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. ജോലിസംബന്ധമായി ഇന്ന് നടത്തുന്ന യാത്ര ഫലവത്താകില്ല. വിദ്യാർഥികൾക്കും ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.