മലപ്പുറം ഹജ്ജ് ക്യാമ്പ് വ്യാഴാഴ്ച നടക്കും

മലപ്പുറം: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പ് മലപ്പുറം റോസ് ലോഞ്ചിൽ വ്യാഴാഴ്ച രാവിലെ 09:30ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള അധ്യക്ഷത വഹിക്കും.

ശിഹാബുദ്ദീൻ ഇബ്നു ഹംസ വിഷയമവതരിച്ച് സംസാരിക്കും. ശാന്തപുരം അൽ ജാമിഅ പി.ജി ഡിപ്പാർട്ട്മെൻ്റ് ഡീൻ സമീർ കാളികാവ് ഹജ്ജിനെ കുറിച്ച ചോദ്യോത്തര സെഷന് നേതൃത്വം നൽകും. ജമാഅത്തെ ഇസ്ലാമി കേരള അസി: അമീർ വി.ടി അബ്ദുല്ല കോയ തങ്ങൾ സമാപന പ്രഭാഷണം നടത്തും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഹാജിമാർ താഴെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9072735127, 9744 498110.

 

Print Friendly, PDF & Email

Leave a Comment

More News