വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം കോഴിക്കോട് പ്രകാശനം ചെയ്തു

കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗം കോഴിക്കോട് പ്രകാശനം ചെയ്തു . കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ത്രിവര്‍ണോല്‍സവത്തില്‍    കാലിക്കറ്റ് യൂണിവേര്‍സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ. മൊയ്തീന്‍ കുട്ടി എ.ബി. പുസ്തകം പ്രകാശനം ചെയ്തു.  പ്രമുഖ സംരംഭകനും എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ശുക്കൂര്‍ കിനാലൂര്‍ പുസ്തകം ഏറ്റുവാങ്ങി.

ഇറം ടെക്‌നോളജി ഡയറക്ടര്‍ റാഹേല്‍ സി.കെ. അധ്യക്ഷത വഹിച്ചു.

പുസ്തകത്തെ ശബ്ദം കൊണ്ട് ധന്യമാക്കിയ ബന്ന ചേന്ദമംഗല്ലൂര്‍, ഡോ. കെ.എസ്. ട്രീസ, ലിപി അക്ബര്‍ സംസാരിച്ചു.  ബിനു വിശ്വനാഥന്‍ സ്വാഗതവും ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിത്. ഈ വര്‍ഷത്തെ പ്രവാസി ഭാരതി കേരള പുരസ്‌കാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പര ഏത് പ്രായത്തില്‍പ്പെട്ട വരേയും സ്വാധീനിക്കാന്‍ പോന്നതാണ്.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീതശബ്ദത്തില്‍ സഹൃദയലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണിത്. ഓരോ അധ്യായത്തിന്റേയും ഓഡിയോ ലഭ്യമാകുന്ന ക്യൂ ആര്‍ കോഡോടുകൂടി സംവിധാനിച്ചത് വായനയും കേള്‍വിയും സവിശേഷമാക്കും

Print Friendly, PDF & Email

Leave a Comment

More News