നക്ഷത്ര ഫലം (10-04-2025 വ്യാഴം)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നടക്കും. നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങളുണ്ടാകാൻ സാധ്യത. അത്‌ കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്ക് പോകാതിരിക്കുക.

കന്നി: നിങ്ങളിന്ന് കുടുംബത്തിൻ്റെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സംസാരിക്കാൻ നല്ല കഴിവുള്ളതിനാൽ സംഭാഷണങ്ങൾ തർക്കത്തിലേക്ക് പോകാതെ സൗഹാർദപരമായി പറഞ്ഞു തീർക്കാൻ നിങ്ങൾക്ക് കഴിയും.

തുലാം: കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവഴിക്കുന്നത് നല്ലത്. കുടുംബത്തോടൊപ്പം യാത്ര പോകുന്നതും നല്ലത്. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ യാത്ര പോകാൻ സാധ്യത.

വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക.

ധനു: നിങ്ങളിന്ന് ജോലികൾ ചെയ്‌തുകൊണ്ടേയിരിക്കും. ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. നിങ്ങൾക്ക് ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം.

മകരം: ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. ജോലി കൃത്യസമയത്ത്‌ തീർക്കാത്തതിൽ നിങ്ങളുടെ ബോസിൽ നിന്ന് ശകാരങ്ങൾ കേൾക്കേണ്ടതായി വരാം. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം: കുടുംബവുമൊത്ത് സമയം ചെലവഴിക്കുക. അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായും നിങ്ങൾ സമയം ചെലവഴിക്കും.

മീനം: ജീവിതത്തിൽ വിജയിക്കണമെങ്കിൽ നിങ്ങളെ തന്നെ എപ്പോഴും പുതുക്കേണ്ടത് അത്യാവശ്യമാണ്. ജോലിയിൽ നല്ല പോലെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് വിജയം ലഭിക്കുന്നതായിരിക്കും.

മേടം: കുട്ടികളുടെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരും. കുറെക്കാലമായി മാറ്റിവച്ചുകൊണ്ടിരുന്ന പല ജോലികളും നിങ്ങൾ ചെയ്‌ത് തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സാ മേഖലയിലുള്ളവർക്കും ഈ ദിവസം നല്ലത്.

ഇടവം: നിങ്ങൾ കഴിയുന്നത്ര ക്രിയാത്മകമായും മത്സരബുദ്ധിയോടും കാണപ്പെടും. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി, വിദഗ്‌ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇവയൊക്കെ നിങ്ങളുടെ സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കുകയും, പ്രീതിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകുകയും, അവർ പ്രചോദിതരായിത്തീരുകയും ചെയ്യും.

മിഥുനം: നിങ്ങൾക്ക് നല്ല ദിവസമാണ്. കുടുംബവുമൊത്ത് സമയം ചെലവഴിക്കുന്നതിൽ നിങ്ങൾ സന്തോഷം കണ്ടെത്തുന്നതായിരിക്കും.

കര്‍ക്കടകം: നിങ്ങളിന്ന് എല്ലാ ഉദ്യമങ്ങളിലും വിജയിക്കുന്നതായിരിക്കും. ജോലിയിൽ അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News