
മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ.
പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മഹ്ബൂബുറഹ്മാൻ മലപ്പുറം, ഡാനിഷ് മങ്കട തുടങ്ങിയവരാണ് കലക്ടറേറ്റ് പരിസരത്ത് വച്ച് പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടർ വിനോദ് കുമാർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷമായിരുന്നു വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം.
എൽ.എൻ.എസ്സ് (ലഹരി നിർമ്മാർജന സമിതി) സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റർ, വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, എംപ്ളോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എഎം അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. അലവി കുട്ടി മാസ്റ്റർ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് ആസ്യ ടീച്ചർ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സെക്കിന പുൽപ്പാടൻ, ഒ.എം. മാനു തങ്ങൾ, ചോലശ്ശേരി അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.