ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ് വിശ്വാസസമൂഹം: റവ. എബ്രഹാം തോമസ് പാണ്ടനാട്

മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റര് എ യുടെ ആഭിമുഖ്യത്തിൽ വലിയ നോമ്പ് നോടനുബന്ധിച്ച് നാല്പതാം വെള്ളിയാഴ്ച ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച സന്ധ്യാനമസ്കാരത്തിനിടയിൽ “ക്രിസ്തുവിനോടൊപ്പം” എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു ഫാർമേഴ്സ് മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്.

ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ ജീവിതത്തിൻറെ പൂർത്തീകരണം സംഭവിക്കുന്നു പരീക്ഷകൾ സഹിച്ച് ക്രിസ്തുവിനോടുകൂടെ നാം സഞ്ചരിക്കുമ്പോൾ ക്രിസ്തു എപ്രകാരം തന്റെ പരീക്ഷയെ അതിജീവിച്ചു വോ അതുപോലെ നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളെ അതിജീവിക്കുവാൻ ക്രിസ്തു നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന വിശ്വാസം നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം. ലോകത്തിൻറെ സമ്പന്നതയെ തെരഞ്ഞെടുത്ത ലോത്തിന്റെയും അതേസമയം മരുഭൂമിയും മൊട്ടക്കുന്നുകളും തിരെഞ്ഞെടുത്ത എബ്രഹാമിന്റെയും ജീവിതത്തിലുണ്ടായ അനുഭവം നമ്മുടെ മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു ലോത്ത് വന്നു താമസിച്ച നഗരമായ “സോദോം-ഗൊമോറാ” അനുഭവം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ നാം അനുവദിക്കരുത് അച്ചൻ ഉദ്ബോധിപ്പിച്ചു

യുവജനസഖ്യം വൈസ് പ്രസിഡണ്ട് റവ ഷൈജു സിജോയ് അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് ജൊഹാഷ്‌ ജോസഫ് ,സ്വാഗതവും സെക്രട്ടറി സിബി മാത്യു നന്ദിയും പറഞ്ഞു. റിപ്‌സൺ തോമസ്,ആഷ്‌ലി സുഷിൽ ,ടോയ്, അലക്സാണ്ടർ,എന്നിവർ വിവിധ ശുശ്രുഷകൾക്കു നേത്ര്വത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News