താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം എന്നിവർക്ക് സ്വീകരണം നൽകി.
പ്രസ്തുത പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ഇസ്മായിൽ, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി ഹബീബ് ജഹാൻ സംബന്ധിച്ചു.