ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ഉല്ലാസ യാത്രയ്‌ക്ക് അവസരം ലഭിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരരായവര്‍ക്കും ഇത് നല്ല സമയമല്ല.
തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങളിന്ന് സൂക്ഷ്‌മത പാലിക്കണം. ബിസിനസ് സംരംഭം ആരംഭിക്കാന്‍ നല്ല സമയമാണിന്ന്. മാനസികവും ശാരീരികവുമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. നേരിടുന്ന പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു.
വൃശ്ചികം: ഇന്ന് നിങ്ങള്‍ ഏറെ വികാരാധീതനായിരിക്കും. മാനസിക സംഘര്‍ഷങ്ങള്‍ ഏറെയുള്ളത് കൊണ്ട് ജോലിയില്‍ നിങ്ങള്‍ക്ക് ശ്രദ്ധ ചെലുത്താന്‍ സാധിക്കില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക. ഇന്ന് പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും.
ധനു: ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. കുടുംബ ജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്ര പോകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും.
മകരം: നിങ്ങളുടെ കച്ചവടം ഇന്ന് സാധാരണ പോലെ മികച്ചതായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം അല്‍പം മോശമായിരിക്കും. മാത്രമല്ല ചില അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. എന്നാൽ ഈ ദിവസം ചില ക്രിയാത്മകമായ കാര്യങ്ങളും ഉൾക്കൊള്ളുന്നു. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില ലാഭങ്ങൾ നേടിത്തരും.
കുംഭം: ഇന്ന് നിങ്ങള്‍ ഏറെ പ്രകോപിതനായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ കഠിനാധ്വാനം തുടരും. ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കില്ല. നിങ്ങളുടെ അസുഖം നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കും.
മീനം: നിങ്ങള്‍ക്കിന്ന് സൗഭാഗ്യകരമായിരിക്കും. വിശ്രമം ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാം. കുടുംബത്തില്‍ നിന്നും സന്തോഷം ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം.
മേടം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. പ്രത്യേകിച്ചും കുടുംബാന്തരീക്ഷത്തില്‍ സന്തോഷമാകും. ദാമ്പത്യബന്ധങ്ങള്‍ക്ക് ഏറ്റവും നല്ലസമയമാണിത്. ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രയ്ക്ക് നല്ലസമയമാണിത്. വാഹനം വാങ്ങുവാനും ഇന്ന് നല്ല ദിവസമാണ്.
ഇടവം: നിങ്ങൾക്ക് ശാരീരികമായും മാനസികമായും സമാധാനം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യഥാര്‍ഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാക്കുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃഭവനത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. രോഗികള്‍ക്ക് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും.
മിഥുനം: ഇന്ന് നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കില്ല. ഇന്ന് നിങ്ങൾക്ക് അപമാനമോ ലജ്ജയോ തോന്നിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കാൻ നിങ്ങൾ പദ്ധതിയിട്ടിരിക്കാം. പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കില്ല. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്കായി നിങ്ങൾ ഒരു വലിയ വില നൽകേണ്ടിവരും.
കര്‍ക്കടകം: ഏതാനും പ്രതിസന്ധി ഘട്ടങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്‍റെ ഫലമായി നിങ്ങള്‍ സങ്കടപ്പെട്ടേക്കാം. എങ്കിലും നിങ്ങളുടെ കഴിവുകള്‍ കൊണ്ട് നിങ്ങളതില്‍ നിന്നൊക്കെ പുറത്തു കടന്നേക്കാം. പഠനങ്ങളില്‍ നിങ്ങള്‍ പരിശ്രമിക്കുക.