പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം

മർകസ് ഹാദിയ കോൺവൊക്കേഷനിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കാരന്തൂർ: മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂർ ക്യാമ്പസിലെ കോൺവൊക്കേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവർ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 – 24 അധ്യയന വർഷം പഠനം പൂർത്തീകരിച്ച ഹാദിയ യു ജി, ഹയർസെക്കൻഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി, അബ്ദുൽ മഹ്മൂദ്, അക്ബർ ബാദുഷ സഖാഫി, അബ്ദുസ്സമദ് സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമിൽ ഇർഫാനി, മുഹമ്മദ് അസ്‌ലം സഖാഫി , മുഹമ്മദ് ജാബിർ സഖാഫി, പി ശിഹാബുദ്ദീൻ, സൈദ് മുഹമ്മദ് സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News